മണക്കായല്‍ കൂട്ടക്കൊല: പ്രതി 10 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Saturday 8 June 2013 12:24 pm IST

മട്ടന്നൂര്‍: മട്ടന്നൂര്‍ മണക്കായലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. മട്ടന്നൂര്‍ സ്വദേശി ഷെറിഫിനെയാണു കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2003 ലാണു കൊലപാതകം നടന്നത്. മോഷണശ്രമമാണു കൊലപാതകത്തിനു പിന്നിലെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. മട്ടന്നൂര്‍ സ്വദേശി ഹസൈനാര്‍, ഭാര്യ നബീസ, സഹോദരി പാത്തൂട്ടി എന്നിവരെയാണ്‌ ഷെരീഫ്‌ കൊലപ്പെടുത്തിയത്‌. ഇവരുടെ അയല്‍വാസിയാണ്‌ ഷെരീഫ്‌. നേരത്തെ ഷെരീഫിനെ സംശയത്തിന്റെ പേരില്‍ പലപ്പോഴായി ചോദ്യം ചെയ്തെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്ത ശേഷം ഇയാള്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന്‌ ക്രൈംബ്രാഞ്ച്‌ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.