കോഴിക്കോട്: മംഗലാപുരം – നാഗര്‍കോവില്‍ പരശുരാം എക്സ്പ്രസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ കീഴടക്കി പോലീസിലേല്‍പ്പിച്ചു. നിരവധി കേസില്‍ പ്രതിയായ കൊല്ലം അഞ്ചല്‍ സ്വദേശി ജംബുലി ബിജുവാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്തേക്ക് പരീക്ഷയെഴുതാന്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയപ്പോഴാണ് ബിജു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. പെണ്‍കുട്ടി ബഹളം വെച്ചതിനെതുടര്‍ന്നാണ് യാത്രക്കാര്‍ ഇടപെട്ടത്. ഇവരുമായി ബിജു വാക്കേറ്റമുണ്ടായപ്പോഴാണ് മര്‍ദ്ദനമേറ്റത്.
ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതയി പോലീസ് സംശയം പ്രകടിപ്പിച്ചു. കൊല്ലം സിഐയെ വധിക്കാന്‍ ശ്രമിച്ച കേസിലും സംവിധായകന് അന്‍വര്‍ റഷീദിനെ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍ കഴിഞ്ഞയാഴ്ച അയല്‍വാസിയായ യുവതിയെ ശല്യം ചെയ്ത ഇയാളുടെ ചുണ്ട് യുവതി കടിച്ചുപറിച്ചു. ഇതേതുടര്‍ന്ന് ചുണ്ടിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. സംഭവത്തെ തുടര്‍ന്ന് മുങ്ങിയ ഇയാള്‍ കോഴിക്കോട് പരിസരത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് സൂചന.
കസ്റ്റഡിയിലെടുത്ത പ്രതിയെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: