പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Saturday 8 June 2013 1:42 pm IST

കാസര്‍കോട്‌: കാസര്‍കോട് കനത്ത മഴയില്‍ റെയില്‍പാളത്തിലേക്ക്‌ മണ്ണിടിഞ്ഞു വീണ്‌ തീവണ്ടി ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച രാവിലെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലാണ്‌ സംഭവം. മംഗലാപുരത്തു നിന്നും പരശുറാം എക്സപ്രസ്‌ എത്താനിരിക്കെയാണ്‌ സ്റ്റേഷന്റെ രണ്ടാമത്തെ പാളത്തിലേക്ക്‌ മണ്ണും കല്ലും ഇടിഞ്ഞു വീണത്‌. ഇതേതുടര്‍ന്ന്‌ പരശുറാം എക്‍പ്രസ് കുമ്പള സ്റ്റേഷനില്‍ ഒരു മണിക്കൂറോളം നിര്‍ത്തിയിടേണ്ടി വന്നു. സംഭവമുണ്ടായ ഉടന്‍ തന്നെ മണ്ണ്‌ നീക്കം ചെയ്തതിനാല്‍ മറ്റു ട്രെയിനുകളുടെ സര്‍വീസിനെ ഇതു ബാധിച്ചില്ല. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്റെ വടക്കു ഭാഗത്ത്‌ കുന്ന്‌ നെടുകെ പിളര്‍ന്നാണ്‌ പാളം നിര്‍മിച്ചിട്ടുളളത്‌. എന്നാല്‍ പാളത്തിന്റെ സുരക്ഷയ്ക്കായി ഇരു ഭാഗത്തും സുരക്ഷാ മതിലുകളോ മറ്റോ നിര്‍മിച്ചിട്ടില്ല. മഴക്കാലമായാല്‍ ഈ കുന്നിന്‍ മുകളില്‍ നിന്ന്‌ പാളത്തിലേക്ക്‌ മണ്ണും വെളളവും ഒഴുകിയെത്തുന്നത്‌ പതിവായിട്ടും ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.