കോട്ടയം: ടാറിംഗ് പൂര്‍ത്തിയാക്കിയ നഗരത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു. ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡുകളാണ് തകര്‍ന്നത്. തകര്‍ന്ന് കുഴിയായ റോഡില്‍ മഴവെള്ളം നിറഞ്ഞതോടെ വഴിയും കുഴിയും തിരിച്ചറിയാതെ വാഹനയാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ഇരുചക്രവാഹനയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതോടെ നഗരത്തിലെ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു. കാലവര്‍ഷം കനക്കുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകുമെന്നും നഗരവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: