വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

Sunday 9 June 2013 10:47 am IST

ചെറായി: വിവാഹ വാഗ്ദാനം ചെയ്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവുമായി ബന്ധപ്പെട്ട മുനമ്പം പള്ളിപ്പുറം കുന്നേല്‍ വീട്ടില്‍ ജോബിയാണ്(29) അറസ്റ്റിലായത്. പറവൂരില്‍ സ്വകാര്യ കോളേജല്‍ പഠിക്കുന്ന പതിനേഴുകാരിയെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് വീട്ടിലേക്ക് വിളിച്ചു വരുത്തി ഇയാള്‍ പീഡനത്തിനിരയാക്കിയത്. അജ്ഞാത ഫോണ്‍സന്ദേശത്തെതുടര്‍ന്ന് വിട്ടിലെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടാഴ്ചമുമ്പും തന്നെ പീഡനത്തിനിരയാക്കിയെന്ന പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ചാണ് പോലീസ് ബലാത്സംഗകുറ്റത്തിനു കേസെടുത്തത്. പെണ്‍കുട്ടിയെ കാക്കനാടുള്ള ജുവനൈല്‍ കേന്ദ്രത്തിലേക്കു മാറ്റി. യുവാവിനെ ഇന്നു പറവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.