നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍

Sunday 9 June 2013 9:17 pm IST

മുണ്ടക്കയം: നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം വാമനപുരം സ്വദേശി മംഗളാവുവിള വീട്ടില്‍ കൊമ്പു ഷിബു എന്നുവിളിക്കപ്പെടുന്ന ഷിബു(34) ആണ് പിടിയിലായത്. മുണ്ടക്കയം, കോരൂത്തോട്, കൊടികുത്തി, ചോറ്റി പുത്തന്‍ചന്ത എന്നീ സ്ഥലങ്ങളിലെ റബ്ബര്‍ക്കടകള്‍ കുത്തിത്തുറന്ന് റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചകേസിലെ പ്രതിയാണ് ഷിബു. മംഗളം റബ്ബേഴ്‌സിലെ 550 കിലോ റബ്ബര്‍ഷീറ്റാണ് ഇയാള്‍ മോഷ്ടിച്ചത്. പുത്തന്‍ചന്തയിലെ റബ്ബര്‍കടയില്‍ മോഷണശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പെരുവന്താനം എസ്‌ഐ ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പത്തനാപുരത്ത് ഒരു റബര്‍കടയുടെ സമീപത്തുനിന്നും ഇയാളെ പിടികൂടുമ്പോള്‍ ഒരു ഒമ്‌നി വാനും 250 റബ്ബര്‍ഷീറ്റും പന്തളത്തെ ഒരു വീട്ടില്‍ നിന്നം മോഷ്ടിച്ച ബൈക്കും പൂട്ടുകുത്തിത്തുറക്കാനുപയോഗിക്കുന്ന ആയുധങ്ങളും പിടികൂടി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. വേഷം മാറിയെത്തിയ പോലീസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് പന്തളം സ്വദേശിയായ ഒരു യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.