ഡെങ്കിപ്പനിമൂലം ജനം മരിക്കുമ്പോള്‍ മന്ത്രിമാര്‍ അധികാരത്തിനുവേണ്ടി തെക്കുവടക്ക് ഓടുന്നു: ബിജെപി

Monday 10 June 2013 8:53 pm IST

കോട്ടയം: ജനങ്ങള്‍ ഡെങ്കിപ്പനി പിടിച്ച് മരിക്കുമ്പോള്‍ മന്ത്രിമാര്‍ അധികാരത്തിനായി നെട്ടോട്ടമോടുന്നത് അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രചാരണ വിഭാഗം കണ്‍വീനര്‍ അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരി. ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊതുക് ഡെങ്കിപ്പനി പരത്താന്‍ ഓടിനടക്കുമ്പോള്‍ സ്ഥാനമാനങ്ങള്‍ക്കും അധികാരത്തിനും മാത്രമായി പറന്നുനടക്കുന്ന കൊതുകായിമാറിയിരിക്കുന്നു ഇന്നത്തെ ഭരണാധികാരികള്‍. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നയം മാറ്റിവച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ട സംവിധാനങ്ങള്‍ അടിയന്തിരമായി എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയോജമകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ജനറല്‍ സെക്രട്ടറി പി.ജെ.ഹരികുമാര്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.യു.ശാന്തകുമാര്‍, കുസുമാലയം ബാലകൃഷ്ണന്‍, കെ.എല്‍.സജീവന്‍, ബിജു ശ്രീധര്‍, കെ.പി.ഭുവനേശ്, എസ്.രതീഷ്, വിജയലക്ഷ്മി നാരായണന്‍, സുമാ മുകുന്ദന്‍, അനിതാമോഹന്‍, നാസര്‍ റാവുത്തര്‍, ശരത്കുമാര്‍, കെ.എസ്.ഗോപന്‍, എം.എന്‍.അനില്‍കുമാര്‍, എം.പി.രഘുനാഥ്, എന്‍.എസ്.രമേശ്, രമേശ് കല്ലില്‍, അനീല്‍ കല്ലേലില്‍, ടി.ആര്‍.സുഗുണന്‍, രാജേഷ് ചെറിയമഠം, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.