കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എം.പി.സുമംഗലാദേവി കുളത്തൂര്‍ കുടുംബവകയായ ആറ് ഏക്കറോളം ഭൂമി വ്യാജപ്രമാണങ്ങള്‍ ചമച്ച് തട്ടിയെടുത്ത കേസില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടും പൊലീസിന്റെ കുറ്റകരമായ നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ചും സമരപരിപാടികള്‍ നടത്തുന്നതിന് കോണ്‍ഗ്രസ് എലിക്കുളം മണ്ഡലം കമ്മറ്റി തീരുമാനിച്ചു. സമൂഹത്തിന് മാതൃകയാവേണ്ട ഒരു പൊതുപ്രവര്‍ത്തക അഴിമതികാട്ടിയിട്ടും ഇവരെ സംരക്ഷിക്കുന്ന സിപിഎം നിലപാട് തുറന്നുകാട്ടുന്നതിന് പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കാനും സമുംഗലാദേവി പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 13-ാം വാര്‍ഡിലെ വോട്ടര്‍മാരെ സംഘടിപ്പിച്ച് സമരപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: