ഹോട്ടലുടമയുടെ സത്യസന്ധത; കുടുംബത്തിന് വിലപ്പെട്ട രേഖകളും പണവും തിരികെ ലഭിച്ചു

Monday 10 June 2013 8:58 pm IST

മുണ്ടക്കയം: ഹോട്ടലുടമയുടെ സത്യസന്ധതയില്‍ ഒരു കുടുംബത്തിന് തിരിച്ചുകിട്ടിയത് നഷ്ടപ്പെട്ടുവെന്ന് കരുതിയ വിലപ്പെട്ട രേഖകളും പണവുമാണ്. 31-ാം മൈലിനു സമീപം ഗുഡ് ഫുഡ് റസ്റ്റോറന്റ് ഉടമ സജിയാണ് സത്യസന്ധതയിലൂടെ മാതൃകയായത്. ദല്‍ഹിയില്‍ ബാങ്ക് മാനേജരായ സുര്‍ജിത് സിംഗും ഭാര്യ മോഹകുര്‍, രണ്ടുമക്കളും സജിയുടെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് പണവും രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ഇവര്‍ ഭക്ഷണം കഴിച്ച് മടങ്ങിയതിനുശേഷം ശ്രദ്ധയില്‍പ്പെട് ബാഗ് സജി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. എസ്‌ഐ വി.കെ.ജയപ്രകാശിന്റെ നേതൃത്വത്തില്‍ ദല്‍ഹി സ്വദേശികളെ ബന്ധപ്പെട്ട് പണം തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.