വടക്കാഞ്ചേരിയില്‍ വന്‍ കവര്‍ച്ച

Wednesday 12 June 2013 12:36 pm IST

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ വന്‍ കവര്‍ച്ച. എങ്കക്കാട് കല്ലത്താണിയില്‍ സെയ്ത് അലവിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടന്നത്. 150 പവന്‍ സ്വര്‍ണവും 50,000 രൂപയും മോഷണം പോയി. സംഭവസമയത്ത് വീട്ടിലുള്ളവര്‍ ആശുപത്രിയിലായിരുന്നു. ഇന്നു രാവിലെ 8.30-ഓടെ വീട്ടില്‍ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലാണ് സ്വര്‍ണാഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്. രണ്ടര ലക്ഷം രൂപയുടെ കനറാ ബാങ്കിന്റെ ഒപ്പിച്ച ചെക്കുകളും മോഷണം പോയിട്ടുണ്ട്. വീടിന്റെ വാതിലുകളുടെ വിജാഗിരി ഇളക്കി മാറ്റിയാണ് മോഷ്‌ടാക്കള്‍ അകത്തു പ്രവേശിച്ചിട്ടുള്ളത്. വടക്കാഞ്ചേരി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.