ന്യൂദല്‍ഹി: മൊബൈല്‍ എസ്എംഎസ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. ഇതിനായുള്ള നമ്പര്‍ ഇന്ത്യന്‍ റെയില്‍വേ ഉടന്‍ പ്രഖ്യാപിക്കും. ഇന്റര്‍നെറ്റ് ഇല്ലാതെ, സാധാരണ മൊബൈല്‍ വഴി ടിക്കറ്റ് ബുക്കിംഗിനുള്ള രണ്ട് മാര്‍ഗങ്ങളാണ് റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവര്‍ ഐആര്‍സിറ്റിസിയുടെ വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. കൂട്ടത്തില്‍ ഏതെങ്കിലും ബാങ്കിലും നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. അപ്പോള്‍ ബാങ്കില്‍ നിന്നും മൊബൈല്‍ വഴി പണം കൈമാറാനുള്ള തിരിച്ചറിയല്‍ കാര്‍ഡും പാസ്വേര്ഡും ലഭിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രെയിന്‍ നമ്പര്‍, സ്റ്റേഷനുകള്‍, ക്ലാസ്, തീയതി, യാത്രക്കാരന്റെ പേര് വയസ് എന്നിവ ഇന്ത്യന്‍ റെയില്‍വെയുടെ പ്രത്യേക നമ്പരിലേക്ക് എസ്എംഎസ് ചെയ്യണം. ലഭ്യതയനുസരിച്ച് ടിക്കറ്റ് ഉറപ്പായാലും ഇല്ലെങ്കിലും മൊബൈലിലേക്ക് എസ്എംഎസ് വരും. ടിക്കറ്റ് ഉറപ്പാകുകയാണെങ്കില്‍ എസ്എംഎസ് വഴി തന്നെ പണമടയ്ക്കാം. എസ്എംഎസിന് മൂന്ന് രൂപ വരെയാണ് ഈടാക്കുന്നത്.
എല്ലാ മൊബൈല്‍ കണക്ഷനുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. 5000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് അഞ്ച് രൂപയും അതിന് മുകളില്‍ പത്ത് രൂപയുമാണ് ഈടാക്കുന്നത്. എവിടെ നിന്നും ഏതു സമയത്തും ടിക്കറ്റ് ബുക്ക് ചെയ്യാം. ഒറ്റയടിക്ക് ആറു സീറ്റുകള്‍/ബെര്‍ത്തുകള്‍ വരെ റിസര്‍വ്വ് ചെയ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: