തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശനവും പുനസംഘടനാ വിഷയങ്ങളും സംബന്ധിച്ച വിവാദത്തിന് ശേഷമുള്ള ആദ്യ കെ.പി.സി.സി. നേതൃയോഗം ഇന്ന്.
രമേശ് ചെന്നിത്തലയുടെ കേരളയാത്രയുടെ വിലയിരുത്തലാണ് യോഗത്തിലെ മുഖ്യ അജണ്ട. എന്നാല്‍ മന്ത്രിസഭാ പുനസംഘടനാ വിവാദവും തുടര്‍ന്നുണ്ടായ ഗ്രൂപ്പ്പോരും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും.
ഇന്ദിരാഭവനില്‍ നടക്കുന്ന യോഗത്തില്‍ കെ.പി.സി.സി. ഭാരവാഹികള്‍ക്ക് പുറമെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും ഡിസിസി പ്രസിഡന്റുമാരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: