ന്യൂദല്‍ഹി: രൂപയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിലയിടിവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം വ്യക്തമാക്കി. വിലയിടിവ് താത്ക്കാലികം മാത്രമാണെന്നും രൂപ പഴയ നിലവാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘2011-2012 വര്‍ഷത്തില്‍ വലിയ തോതില്‍ രൂപയുടെ വില ഇടിഞ്ഞിരുന്നു. അത്തരം പ്രശ്നം ഇപ്പോഴില്ല. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ പല തരത്തിലുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. അതിന്റെയെല്ലാം ഫലങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകും.
മൂല്യത്തകര്‍ച്ച തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കും. ജൂണ്‍ അവസാനത്തോടെയോ, ജൂലൈ ആദ്യത്തോടെയോ സാമ്പത്തിക പ്രതിസന്ധിയില്‍ മാറ്റം വരും’ചിദംബരം പറഞ്ഞു.
രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തരുതെന്നും ഇത് ഇന്ത്യയുടെ സാമ്പത്തിക നിലയെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
സാമ്പത്തിക പരിഷ്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: