പാറ്റ്ന: ബിഹാറില്‍ തീവണ്ടിക്ക് നേരെ നക്സല്‍ ആക്രമണം. അക്രമണത്തില്‍ രണ്ട് പേര് മരിച്ചു. ദന്‍ബാദ്-പാറ്റ്ന ഇന്റര്‍സിറ്റി എക്സ്പ്രസ് തീവണ്ടിക്കു നേരെയാണ് നക്സലുകള്‍ വെടിയുതിര്‍ത്തത്.
തീവണ്ടിയുടെ ലോക്കോ പെയിലറ്റടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ജാമുയി റെയില്‍വേ സ്റ്റേഷനിലേക്ക് തീവണ്ടി അടുത്തുകൊണ്ടിരിക്കെ കുണ്ട്രയ്ക്ക് സമീപം വെച്ചായിരുന്നു ആക്രമണം.
തീവണ്ടിക്ക് സുരക്ഷയൊരുക്കാന്‍ അകമ്പടി പോയ സിആര്‍പിഎഫ്, ആര്‍പിഎഫ് ഭടന്മാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും ഇവരുടെ ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായുമാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: