പശുപാലനം പുണ്യം

Thursday 13 June 2013 8:25 pm IST

പശുവിനെ വളര്‍ത്തിയാല്‍, അതിന്റെ പാലുപയോഗിച്ചാല്‍ തീര്‍ത്താന്‍ തീരാത്ത കടബാധ്യതയാണ്‌ പശുവുമായി നിങ്ങള്‍ക്കുണ്ടാകുന്നത്‌. പിന്നെ തീര്‍ത്തും ദയയില്ലാതെ കശാപ്പുകാരന്‌ കൊടുക്കുകയോ? അചിന്തനീയം. പശു നാട്ടുമൃഗമാണ്‌. മനുഷ്യന്‍ കാട്ടുമൃഗമാകരുത്‌. പശുപാലനം ചെയ്താല്‍ അതിന്റെ വാര്‍ധക്യസമയത്ത്‌ അതിനെ ശുശ്രൂഷിച്ച്‌ സേവിച്ച്‌, മരിക്കുമ്പോള്‍ മനുഷ്യനെ സംസ്കരിക്കുന്നതുപോലെ ചെയ്യണം. അല്ലെങ്കില്‍ പ്രകൃതിസത്യത്തോട്‌ കണക്കുപറയേണ്ടിവരും. പോലീസിലെ നായ മരിച്ചാല്‍ സകല ഔദ്യോഗിക ബഹുമതികളോടും കൂടിയാണ്‌ അടക്കുന്നത്‌. അത്ര പരിഗണന പോലും പശുവെന്ന വിശുദ്ധമൃഗത്തിനോടില്ലേ? കഷ്ടം. ഒന്നാലോചിക്കുക. കശാപ്പുകാര്‍ ഈ യുഗത്തിലല്ലേ നിരന്നത്‌? പണ്ട്‌ ഭാരതത്തില്‍ ഒരിടത്തും പശുവിനെ ബലിയാക്കുന്നവര്‍ ഉണ്ടായിരുന്നില്ല. ആ മഹാപാപത്തിന്‌ ആരും തുനിഞ്ഞിരുന്നില്ല. അന്ന്‌ പശുവിനെ വളര്‍ത്തിയാല്‍ വയസ്സായ പശുവിനെ എന്തുചെയ്യുമായിരുന്നു? - ശ്രീമദ്‌ ഹരിസ്വാമികള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.