കോട്ടയം: ഒടുവില്‍ റൗണ്ടാന പെളിക്കാന്‍ തീരുമാനമായി കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമായി ചൂണ്ടികാട്ടപ്പെട്ട റൗണ്ടാനയുടെ വലുപ്പം കുറയ്ക്കാന്‍ ധാരണയായി. ഇത് സംബന്ധിച്ച് ഇന്നലെ നഗരസഭാ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്.
കഴിഞ്ഞ ദിവസം റൗണ്ടാന നിര്‍മ്മിച്ച് നല്‍കിയവരുമായി ചര്‍ച്ച നടത്തി വലുപ്പം കുറയ്ക്കുന്നതിന് ധാരണയായിരുന്നു. റൗണ്ടാനയുടെ വലുപ്പം കുറയ്ക്കുന്നതോടുകൂടി നഗരത്തില്‍ പ്രധാനമായും ശാസ്ത്രി റോഡ്, ബേക്കര്‍ ജംഗ്ഷന്, എന്നിവിടങ്ങളിലെ തിരക്ക് കുറയുന്നതോടൊപ്പം ശാസ്ത്രി റോഡിലേയ്ക്കുള്ള വാഹനങ്ങള്‍ക്ക് വേഗത്തില്‍ പോകുന്നതിന് കഴിയും.
പബഌക്ക് ലൈബ്രറിയുടെ മുന്‍ഭാഗത്തെ റോഡിലെ ഫുട്പാത്തിന്റെ വീതികുറക്കുന്നതിനും നഗരസഭയുടെ മുന്‍വശത്തെ ഫുട്പാത്തിന്റെ വീതി ഒരടി കുറയ്ക്കാനും തീരുമാനമായി. റൗണ്ടാന പൊളിച്ച് വലിപ്പം കുറയ്ക്കുന്നതിന് 20നകം പരിശോധന നടത്തി രൂപരേഖ സമര്‍പ്പിക്കുന്നതിന് നാക്പാക്കിനെ ചുമതലപ്പെടുത്തി. ഇന്നു മുതല്‍ പൊളിക്കുന്നതിനുള്ള പഠനം നാക്പാക് ആരംഭിക്കും. റൗണ്ടാനയുടെ ആക്യതിയില്‍ വ്യത്യാസം വരുത്തുന്നതിനും നീക്കമുണ്ട്. ശീമാട്ടി സാരഥി തിരുവെങ്കിടം, ഡിവൈഎസ്പി വി.അജിത്ത്, പിഡബ്യുഡി എ.ഇ വില്‍സണ്‍ ജോര്‍ജ്, നാക്പാക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: