മുണ്ടക്കയം: അയല്‍വാസിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍. മേലോരം പൂവന്പ്പാറ രാജു (കഞ്ഞിരാജു 48) വിനെയാണ് പെരുവന്താനം എസ്.ഐ. റ്റി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ എരുമേലിയില്‍നിന്നാണ് ഇയാളെ പിടിച്ചത്. കഴിഞ്ഞമാസം 20ന് രാജുവിന്റെ അയല്‍വാസിയായിരുന്ന വെട്ടിക്കാന്‍ പറമ്പില്‍ ആന്റണിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: