ഇന്നലെ 1121 പേര്‍ ചികിത്സ തേടി

Thursday 13 June 2013 9:51 pm IST

കോട്ടയം: പനി ശമനമില്ലാതെ തുടരുന്നു. ഇന്നലെ ജില്ലയില്‍ 1121 പേര്‍ പനി ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അതിരമ്പുഴ പഞ്ചായത്തില്‍ ഒരാള്‍ക്ക് ഹെപ്പറ്ററ്റീസ് ബി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിക്കന്‍പോക്‌സ് ബാധിച്ച് മാഞ്ഞൂരില്‍ ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് ഡെങ്കിപ്പനിയും 58 പേര്‍ക്ക് വയറിളക്കവും 4 പേര്‍ക്ക് ചിക്കന്‍പോക്‌സും ഒരാള്‍ക്ക് ടൈഫോയിഡും ബാധിച്ച് ചികിത്സ തേടി. ഏറ്റുമാനൂര്‍, മുണ്ടക്കയം, മുലക്കുളം എന്നീ പഞ്ചായത്തുകളിലാണ് ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പനച്ചിക്കാട്, പാലാ, കോരുത്തോട് എന്നീ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം മുനിസിപ്പാലിറ്റിയിലാണ് ടൈഫോയിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ആഴ്ച 4121 പേര്‍ പനിബാധിതരായി ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി 43 പേര്‍ക്കും ചിക്കന്‍പോക്‌സ് 12 പേര്‍ക്കും വയറിളക്കം 191 പേര്‍ക്കും ബാധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.