എടിഎം കൗണ്ടറില്‍നിന്നും 50 രൂപ

Thursday 13 June 2013 9:52 pm IST

കോട്ടയം: കഞ്ഞിക്കുഴിയിലെ എടിഎം കൗണ്ടറില്‍നിന്നും 500 രൂപാ പിന്‍വലിച്ചപ്പോള്‍ 100 രൂപയുടെ രണ്ട് നോട്ടും, 50ന്റെ മൂന്നു നോട്ടു. 500 രൂപാ പിന്‍വലിച്ചതായി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ചെയ്തു. കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സസ് ബാങ്കിന്റെ എടിഎം കൗണ്ടറില്‍നിന്നാണ് 6അജ 342458, ഛഉങ925434, 8ടആ 541976 എന്നീ നമ്പരിലുള്ള 50 രൂപാ കിട്ടിയത്. ബേക്കര്‍ ജംഗ്ഷന് സമീപമുള്ള ആക്‌സസ് ബാങ്കില്‍ അക്കൗണ്ടുള്ള ആളാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ കഞ്ഞിക്കുഴി എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ ചെന്നത്. 50 രൂപാ കിട്ടിയ ഉടനെ കൗണ്ടറിലെ സുരക്ഷാ ഉദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ബ്രാഞ്ച് മാനേജരോട് പറയണം, എനിക്ക് ബാങ്കിന്റെ നമ്പര്‍ അറിയില്ലെന്നാണ് പറഞ്ഞത്. ഉച്ചക്ക് ഒരു മണിയോടെ ബ്രാഞ്ച് മാനേജരോട് രേഖാമൂലം പരാതിപ്പെട്ടു. പരാതി നല്‍കാന്‍ ചെന്ന അക്കൗണ്ട് ഉടമയോട് ബ്രാഞ്ച് മാനേജര്‍ തട്ടിക്കയറിയതായും പരാതിയുണ്ട്. എടിഎം കൗണ്ടറില്‍നിന്നും 100, 500, 1000 എന്നീനോട്ടുകള്‍ മാത്രമേ ലഭിക്കു. എന്നാല്‍ 50 രൂപാ വന്നതെങ്ങനെയെന്ന് ബാങ്ക് ജീവനക്കാര്‍ക്കും അറിയില്ല. പണം കൗണ്ടറില്‍ നിറച്ചവരെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് നിരീക്ഷണ കാമറായിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. പരാതി ഇന്ന് പരിഹരിക്കുമെന്നും മാനേജര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.