മാല്‍ഡ: പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയില്‍ ഗംഗാനദിയില്‍ ബോട്ടുമുങ്ങി നാലു പേര് മരിച്ചു. നാല്‍പ്പതു പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രാവിലെ 7.30 ഓടെയായിരുന്നു അപകടം. പതിനഞ്ചോളം യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു.
ധരംപൂര്‍ തീരത്തുനിന്നും ഛാര്‍ എന്ന ദ്വീപ് സമാനമായ പ്രദേശത്തേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. ദിവസക്കൂലിക്ക് ജോലിക്കു പോയിരുന്ന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൊത്തം അറുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പെട്ടവരില്‍ അധികവും പ്രദേശവാസികളാണ്. കണ്ടെടുത്ത നാല് മൃതദേഹങ്ങളില്‍ ഒന്ന് സ്ത്രീയുടേതാണ്.
ഉന്നത ജില്ലാ പോലീസ് അധികാരികള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്. ബോട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതായും കാലാവസ്ഥ വളരെ പ്രതികൂലമായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നടത്താന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: