തിരുവനന്തപുരം: പി സി ജോര്‍ജ് സമചിത്തത പാലിക്കണമെന്ന് എം എം ഹസന്. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നിരുത്തരവാദ പരമായ പ്രസ്താവനകള്‍ക്കെതിരെയാണ് എം എം ഹസന് രംഗത്ത് വന്നത്.
പിസിജോര്‍ജ് ആരോപണം മുന്നയിക്കാത്ത ആരും തന്നെയില്ലെന്നും എല്ലാവര്‍ക്കുമെതിരെ അദ്ദേഹം ആരോപണം ഉന്നയിക്കുകയാണെന്നും ഹസന് വ്യക്തമാക്കി.
അതിനിടെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കെ. മുരളീധരന് പറഞ്ഞു. സോളാര്‍ പാനല്‍ തട്ടിപ്പ് സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ടതില്ലെന്നും മുരളി പറഞ്ഞു.
സ്വകാര്യ സംരഭകരെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രി കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: