ന്യൂദല്‍ഹി:സച്ചിനും ധോണിക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. മായം ചേര്‍ത്ത ഉത്്പ്പനങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് കേസെടുത്തിരിക്കുന്നത്.
സഹാറ ക്യൂ ഷോപ്പ് ഉത്പന്നങ്ങളുടെ പരസ്യത്തിലഭിനയിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സച്ചിനും ധോണിയുമുള്പ്പടെ എട്ട് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയും സഹാറ ക്യൂ ഷോപ്പ് ഉടമ സുബറതാ റോയിക്കുമെതിയാണ്് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇവരെ കൂടാതെ വിരാട് കൊഹ്ലി, സുരേഷ് റെയ്ന, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, വീരേന്ദ്ര സേവാഗ്, സഹീര്‍ ഖാന്, ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ഋതിക് റോഷന് എന്നിവര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.
ബഹദ്രാബാദിലെ സഹാറയുടെ ക്യൂ ഷോപ്പില്‍ നിന്ന് ശേഖരിച്ച ചില ഉത്പന്നങ്ങളുടെ സാമ്പിള്‍ പരിശോധനയില്‍ ഉത്പന്നങ്ങളില്‍ മായം കലര്‍ന്നതായി വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: