കാവേരി: കര്‍ണാടകം സുപ്രീം കോടതിയിലേക്ക്‌

Saturday 15 June 2013 9:38 pm IST

ബംഗളൂരു: ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ തമിഴ്‌നാടിനു 134 ടിഎംസി വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ട്രിബ്യൂണലിന്റെ വിധി നടപ്പാക്കാനുള്ള സൂപ്പര്‍വൈസറി കമ്മറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കമ്മറ്റിയുടെ നിര്‍ദേശ ത്തിനെതിരായുള്ള കര്‍ണ്ണാടകത്തിന്റെ വാദങ്ങള്‍ ചീഫ് സെക്രട്ടറി, എസ്‌ വി രംഗനാഥ്‌, കമ്മറ്റിക്ക്‌ മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്‌.ഇതിനു പുറമെയാണ്‌ സംസ്ഥാനത്തിന്‍റെ കാര്‍ഷികാവശ്യം കൂടി കണക്കിലെടുത്ത്‌ സുപ്രീംകോടതിയെ സമീപിക്കുന്നത്‌. പശ്ചിമഘട്ടത്തിലും തീരാ ദേശങ്ങളിലും സാധാരണ ലഭിക്കാരുള്ളതിനേക്കാള്‍ 45 %മഴ അധികം ലഭിച്ചിട്ടുണ്ടെങ്കിലും കാവേരിയുടെ വൃഷ്ടി പ്രദേശമായ ചാമരാജ്‌ നഗര്‍, ചിക്മഗലൂര്‍, കുടക്‌ ജില്ലകളില്‍ മഴ കുറവായിരുന്നു. ഡാമിന്റെ സംഭരണിയില്‍ വെള്ളം ഇപ്പോഴും കുറവാണ്‌. നീരൊഴുക്കും പ്രതീക്ഷിച്ചപോലെ ഇല്ല. വിത്തും വളവും ശേഖരിച്ച കര്‍ഷകര്‍ക്ക്‌ ആഭാഗങ്ങളില്‍ ജലക്ഷാമം അനുഭവപ്പെടുന്നുമുണ്ട്‌. തമിഴ്‌നാടിന്‌ വിട്ടു കൊടുക്കേണ്ട വെള്ളത്തിന്റെ അളവ്‌ 97.82 ടിഎംസി ആയി കുറയ്ക്കണമെന്ന്‌ ചീഫ്‌ സെക്രടറി സൂപ്പര്‍വൈസറി കമ്മറ്റിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക്‌ ഉപരിയായി കാവേരി പ്രശ്നത്തില്‍ സംസ്ഥാന ത്തിന്റെ ആവശ്യം നേടിയെടുക്കുന്നതില്‍ പ്രതിപക്ഷവുമായി ചര്‍ച്ചനടത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടുണ്ട്‌. ജലം പങ്കു വെക്കുന്നതുമായി ബന്ധപെട്ട്‌ 2007ല്‍ ആണ്‌ കാവേരി തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ ഉത്തരവുണ്ടായത്‌. ഇപ്പോള്‍ അതില്‍ ഭേദഗതികള്‍കള്‍ ആവശ്യമാണെന്നാണ്‌ കര്‍ണാടകത്തിന്റെ നിലപാട്‌. കാവേരി തര്‍ക്കത്തില്‍ കേരളവും കക്ഷിയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.