വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Monday 17 June 2013 9:38 pm IST

കോട്ടയം: കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ്, ചെങ്ങളം സൗത്ത്, വേളൂര്‍ വില്ലേജുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും വൈക്കം താലൂക്കിലെ 24 സ്‌കൂളുകള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചതായി ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍)അറിയിച്ചു. വൈക്കം താലൂക്കില്‍ സി.കെ.എം യു.പി.എസ്. തോട്ടകം, ഗവണ്‍മെന്റ് യു.പി.എസ് അക്കരപ്പാടം, ഗവണ്‍മെന്റ് എച്ച്.ഡബ്ല്യു എല്‍.പി.എസ് വാഴമന, എസ്.എന്‍.എല്‍.പി.എസ് വൈക്കം പ്രയാര്‍, സെന്റ് ലൂയീസ് എല്‍.പി.എസ് വടയാര്‍, മാര്‍ സ്ലീവാ യു.പി.എസ് വടയാര്‍, ഗവണ്‍മെന്റ് യു.പി.എസ് ഇളങ്കാവ്, ഗവണ്‍മെന്റ് എല്‍.പി.എസ് വാഴേക്കാട്, ഗവണ്‍മെന്റ് എല്‍.പി.എസ് പടിഞ്ഞാറേക്കര, എസ്.എന്‍. യു.പി.എസ് പള്ളിയാട്, ഗവണ്‍മെന്റ് യു.പി.എസ് മറവന്തുരുത്ത്, എസ്.എന്‍.എല്‍.പി.എസ് മറവന്തുരുത്ത്, ഗവണ്‍മെന്റ് എല്‍.പി.എസ്. കെ.എസ് മംഗലം, ഏനാദി എല്‍.പി.എസ്, കാരുണ്യമാതാ എല്‍.പി.എസ് കരിപ്പാടം, ഗവണ്‍മെന്റ് എല്‍.പി.എസ് ഇരുമ്പൂടിക്കര്, ഗവണ്‍മെന്റ് എല്‍.പി.എസ് ഉദയനാപുരം, ഗവണ്‍മെന്റ് എല്‍.പി.എസ് നേരേകടവ്, ഇന്‍ഫന്റ് ജീസസ് എച്ച്.എസ് വടയാര്‍, ഗവണ്‍മെന്റ് എച്ച്.എസ് വെച്ചൂര്‍, ഡി.വി.എച്ച്.എസ് വെച്ചൂര്‍, എന്‍.എസ്.എസ്.എച്ച്.എസ് വെച്ചൂര്‍, ഗവണ്‍മെന്റ് എച്ച്.എസ് കെ.എസ് മംഗലം, ആതുരാശ്രമം യു.പി.എസ് നാനാടം എന്നീ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.