കപില്‍ സിബലിന് രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ

Saturday 6 August 2011 4:38 pm IST

ന്യൂദല്‍ഹി: കേന്ദ്ര മാനവവിഭവ വകുപ്പു മന്ത്രി കപില്‍ സിബലിനെതിരേ രൂക്ഷ വിമര്‍ശവുമായി അണ്ണാ ഹസാരെ. കപില്‍ സിബല്‍ രാജ്യത്തെ നാശത്തിലേയ്ക്കാണ് നയിക്കുന്നതെന്നും അദ്ദേഹത്തിന് മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ഹസാരെ പറഞ്ഞു. ലോക്പാല്‍ ബില്‍ രൂപീകരണത്തിന്‍റെ തുടക്കം മുതല്‍ സിബല്‍ പൗരസമൂഹ പ്രതിനിധികളെ വഞ്ചിക്കുകയായിരുന്നു. ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, സന്തോഷ് ഹെഗ്ഡെ എന്നിവരെ കരിവാരി തേക്കാന്‍ ആസൂത്രിത ശ്രമം നടത്തിയെന്നും ഹസാരെ ആരോപിച്ചു. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെയും അനുയായികളും ബില്ലിന്റെ പകര്‍പ്പ് കത്തിച്ചിരുന്നു.