നരേന്ദ്ര മോദി അദ്വാനിയെ കണ്ടു

Tuesday 18 June 2013 4:26 pm IST

ന്യൂദല്‍ഹി: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ആദ്യമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയെ കാണാനെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഗുജറാത്തിന്റെ പദ്ധതി വിഹിതത്തെക്കുറിച്ച് ആസൂത്രണ കമ്മിഷണ്‍ ഉപാ‍ധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുമായുള്ള ചര്‍ച്ചയ്ക്കയാണ് മോദി ദല്‍ഹിയിലെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് മോദി അദ്വാനിയുടെ വീട്ടിലെത്തിയത്. കൂടിക്കാഴ്ച നാല്‍പ്പത് മിനിറ്റോളം നീണ്ടു നിന്നു. അടുത്ത രണ്ടു മാസം രാജ്യമെമ്പാടും പ്രചരണജാഥ സംഘടിപ്പിക്കാന്‍ മോദിക്ക് പദ്ധതിയുണ്ട്. മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവരെയും മോദി സന്ദര്‍ശിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബിജിപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചെയര്‍മാനാക്കിയതില്‍ അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തിയെന്ന് ജോഷി മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. ഈ പ്രക്രിയയില്‍ എല്ലാവരും പങ്കാളികളായാല്‍ മാത്രമെ തനിക്ക് ലഭിച്ചിരിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുകയുള്ളുവെന്ന് മോദി തന്നോട് പറഞ്ഞതായി ജോഷി പറഞ്ഞു. ഇന്ന് ദല്‍ഹിയിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്തുമായി മോദി ചര്‍ച്ച നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.