മീററ്റ്: രാജ്യത്തെ മാറ്റത്തിലേക്ക് നയിക്കാന്‍ ഹിന്ദുത്വത്തിനു മാത്രമെ സാധിക്കുള്ളുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. രാഷ്ട്രീയ സ്വയംസേവക സംഘം മീററ്റില്‍ ഒരുക്കിയ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘ ചാലക്.
നമ്മള് നേതാക്കളെയും അജണ്ടകളെയും പലതവണ മാറ്റി. ഒന്നും ഫലവത്തായില്ല. ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കാനുള്ള വഴി രാഷ്ട്രീയമല്ല. ഹിന്ദുത്വത്തിനുമാത്രമെ അതിനു സാധിക്കുള്ളു, ഭാഗവത് പറഞ്ഞു.
ചിലരുടെയൊക്കെ ഇഷ്ടാനിഷ്ടങ്ങളില്‍ കാര്യമില്ല. യാഥാര്‍ഥ്യം അംഗീകരിക്കണം. രാജ്യത്തിന്റെ ആത്മാഭിമാനം ഹിന്ദുത്വത്തില്‍ അന്തര്‍ലീനമാണ്.
നയതന്ത്രതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍പരാജയം തന്നെയെന്നു പറയാതെ വയ്യ. അതിര്‍ത്തികള്‍ സുരക്ഷിതമല്ല. ചൈന നമ്മുടെ മണ്ണിലേക്ക് അതിക്രമിച്ചു കയറി. അവരുടെ നിബന്ധകള്പ്രകാരം പിന്‍വാങ്ങി. ചൈനയെ പാഠംപഠിപ്പിക്കാന്‍ നമുക്കായില്ല.
സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ പാക്കിസ്ഥാനും ഒരു പോറല്പോലമേറ്റില്ല. നക്സലുകളോട് വാക്കുകള്‍കൊണ്ടല്ല വെടിയുണ്ടകളാലാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: