സ്കൂള്‍ പ്രിന്‍സിപ്പലിനെ പഞ്ചായത്ത്‌ അംഗവും പിടിഎ പ്രസിഡണ്ടും ക്വാര്‍ട്ടേഴ്സ്‌ കയറി അക്രമിച്ചു

Thursday 20 June 2013 9:39 pm IST

വെള്ളരിക്കുണ്ട്‌: മാലോത്ത്‌ കസ്ബ ഗവ.ഹയര്‍സെക്കണ്റ്ററി സ്കൂള്‍ പ്രിന്‍സിപ്പലിന്‌ ക്രൂരമര്‍ദ്ദനം. ഗ്രാമപഞ്ചായത്ത്‌ അംഗത്തിണ്റ്റേയും പിടിഎ പ്രസിഡണ്ടിണ്റ്റേയും നേതൃത്വത്തില്‍ പത്തോളം വരുന്ന കോണ്‍ഗ്രസ്‌ സംഘമാണ്‌ പ്രിന്‍സിപ്പല്‍ വി.ജെ.ജോസിനെ ക്വാര്‍ട്ടേഴ്സ്‌ കയറി അക്രമിച്ചത്‌. ഇന്നലെ വൈകിട്ട്‌ ഏഴരയോടെയാണ്‌ സംഭവം. പിടിഎ പ്രസിഡണ്ട്‌ ജോസ്‌ അടിയോടി, ബളാല്‍ ഗ്രാമപഞ്ചായത്ത്‌ അംഗം സിബിച്ചന്‍ പുളിങ്കാല, പിടിഎ കമ്മറ്റി അംഗം ജിജി വാട്ടപ്പള്ളി, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷാജി കൈതോലി എന്നിവര്‍ക്കുപുറമെ ഐഎന്‍ടിയുസി പ്രവര്‍ത്തകരും ചേര്‍ന്ന്‌ വള്ളിക്കടവ്‌ പറമ്പ്‌ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ്‌ നാട്ടുകാര്‍ സ്ഥലത്തെത്തുമ്പോഴേക്കും പ്രിന്‍സിപ്പലിന്‌ ക്രൂരമര്‍ദ്ദനമേറ്റിരുന്നു. അദ്ദേഹത്തിണ്റ്റെ പരാതിയില്‍ വെള്ളരിക്കുണ്ട്‌ പോലീസ്‌ കേസെടുത്തു. പിടിഎ പ്രസിഡണ്ടും കോണ്‍ഗ്രസ്‌ നേതാവുമായ ജോസ്‌ അടിയോടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി പ്രിന്‍സിപ്പല്‍ നിരന്തരമായി ചോദ്യം ചെയ്തതാണ്‌ അക്രമത്തിനിടയാക്കിയത്‌. മാലോത്ത്‌ കസ്ബ പിടിഎയില്‍ കോണ്‍ഗ്രസ്‌-ക്രിസ്ത്യന്‍ ലോബിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി നേരത്തെയും പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രദേശത്തെ കോണ്‍ഗ്രസ്‌ നേതാക്കളുടെ പിന്തുണയോടെ പിടിഎ കമ്മറ്റിതെരഞ്ഞെടുപ്പ്‌ പോലും വര്‍ഗ്ഗീയവത്കരിക്കപ്പെട്ടിരുന്നു. പിടിഎ കമ്മറ്റികളില്‍ ഭൂരിപക്ഷ സമുദായത്തിനോ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിനോ പ്രാതിനിധ്യം നല്‍കിയിരുന്നില്ല. ഇതിനെതിരെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണജാഥ നടന്നിരുന്നു. പിടിഎ പ്രസിഡണ്ടിണ്റ്റെ നേതൃത്വത്തിലുള്ള വര്‍ഗ്ഗീയ കൂട്ടുകെട്ടാണ്‌ സ്കൂളിലെ സാമ്പത്തിക ഇടപാടുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. കെട്ടിട നിര്‍മ്മാണത്തിലും പിടിഎ ഫണ്ട്‌ വാങ്ങുന്നതിലും വ്യാപക ക്രമക്കേട്‌ നടന്നതായും ആരോപണമുണ്ടായിരുന്നു. കെട്ടിട പുനരുദ്ധാരണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂളിലെത്തി മൊഴിയെടുത്തിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിച്ചുവരികയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.