ഈരാറ്റുപേട്ടയില്‍ മലഞ്ചരക്ക് കടയില്‍ മോഷണം

Tuesday 18 June 2013 9:44 pm IST

ഈരാററുപേട്ട: നഗരമദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് കടയില്‍ വന്‍മോഷണം. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്ലാമൂട്ടില്‍ പി.പി.ബഷീറിന്റെ ഉടമസ്ഥതയില്‍ കടുവൂമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. കടയില്‍ സൂക്ഷിച്ചിരുന്ന അറുപതോളം ചാക്ക് ജാതിപത്രിയാണ് മോഷ്ടിക്കപ്പെട്ടത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ലോറിയിലെത്തിയാണ് മോഷണം നടത്തിയെന്ന് കരുതുന്നു. 1,45,000 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് ചീഫ് എം.പി.ദിനേശ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.