കണ്ണൂറ്‍ വിമാനത്താവള പ്രദേശം മന്ത്രിമാര്‍ സന്ദര്‍ശിച്ചു

Saturday 6 August 2011 3:58 pm IST

മട്ടന്നൂറ്‍: കണ്ണൂറ്‍ വിമാനത്താവള പ്രദേശം വിമാനത്താവളങ്ങളുടെ ചുമതലയുളള പോര്‍ട്ട്‌- എക്സൈസ്‌ വകുപ്പുമന്ത്രി കെ.ബാബു സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ.സി.ജോസഫ്‌, കെ.പി. മോഹനന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. എം.എല്‍.എമാരായ സണ്ണി ജോസഫ്‌, കെ.എം.ഷാജി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എ. സരള വിമാനത്താവള സ്പെഷല്‍ ഓഫീസര്‍ വി. തുളസീദാസ്‌, ജില്ലാ കലക്ടര്‍ ആനന്ദ്‌ സിംഗ്‌, എ.ഡി.എം എന്‍.ടി മാത്യ, ഡെപ്യൂട്ടി കലക്ടര്‍ ഡേവിസ്‌, കിന്‍ഫ്ര എം.ഡി.എസ്‌. രാംനാഥ്‌, അഡ്വൈസര്‍ കെ.വി.ഗംഗാധരന്‍, കണ്ണൂറ്‍ ഇണ്റ്റര്‍നാഷണന്‍ എയര്‍പോര്‍ട്ട്‌ പ്രൊജക്ട്‌ എഞ്ചിനീയര്‍ എം.കെ.എ അസീസ്‌, ഡെപ്യൂട്ടി പ്രൊജക്ട്‌ എഞ്ചിനീയര്‍ ഷിബുകുമാര്‍, മട്ടന്നൂറ്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ സീന ഇസ്മയില്‍, വൈസ്‌ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍, കീഴല്ലൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്‍.സുസ്മിത എയര്‍പോര്‍ട്ട്‌ തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. രാവിലെ ൧൦ മണിയോടെ കണ്ണൂറ്‍ വിമാനത്താവള പ്രദേശമായ കാരയിലെത്തിയ മന്ത്രിമാരെ പ്രത്യേക വാഹനത്തില്‍ റണ്‍വെ പ്രദേശത്ത്‌ എത്തിച്ചു. റണ്‍വെ ഏരിയയും അക്വയര്‍ ചെയ്ത ഭൂമി സംബന്ധിച്ചും മറ്റും സ്പെഷല്‍ ഓഫീസര്‍ മന്ത്രിമാരെ ധരിപ്പിച്ചു. ഏരിയ സ്കെച്ചും േഎറ്റെടുക്കാന്‍ ബാക്കിയുളള സ്ഥലത്തിണ്റ്റെ കാര്യങ്ങളും വകുപ്പു മന്ത്രി കെ. ബാബു പരിശോധിച്ചു. വിവിധ റോഡുകളുടെ നവീകരണ നടപടികളും ഗ്രീന്‍ഫീല്‍ഡ്‌ റോഡിണ്റ്റെ സര്‍വ്വേ കാര്യങ്ങളും സ്പെഷല്‍ ഓഫീസര്‍ വിശദീകരിച്ചു.