രക്ഷാബന്ധന്‍ മഹോത്സവം ൯ന്‌

Saturday 6 August 2011 3:59 pm IST

തലശ്ശേരി: ഭാരതീയ മസ്ദൂറ്‍ സംഘം (ബിഎംഎസ്‌) തലശ്ശേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ൯ന്‌ കാലത്ത്‌ ൧൧ മണിക്ക്‌ സംഗമം ഓഡിറ്റോറിയത്തില്‍ രക്ഷാബന്ധന്‍ മഹോത്സവം നടത്താന്‍ തീരുമാനിച്ചു. ബിഎംഎസ്‌ സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍.ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സഹോദര്യസ്നേഹവും ബന്ധവും അരക്കിട്ടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രക്ഷാബന്ധന പരിപാടിയില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന്‌ മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മേഖലാ പ്രസിഡണ്ട്‌ ഇ.വത്സരാജ്‌ അദ്ധ്യക്ഷത വഹിച്ചു. എം.പി.ഗോപാലകൃഷ്ണന്‍, യു.സി.ബാബു എന്നിവര്‍ സംസാരിച്ചു.