കലക്ടറേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തും

Saturday 6 August 2011 4:00 pm IST

കണ്ണൂറ്‍: പിന്നോക്കക്ഷേമ വകുപ്പ്‌ രൂപീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എന്‍ഡിപി യോഗം കലക്ടറേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തും. പരിപാടി വിജയിപ്പിക്കുന്നതിനായി ൩൦൧ അംഗ കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി കെ.കെ.ധനേന്ദ്രന്‍-ചെയര്‍മാന്‍, എം.കെ.വിനോദ്‌-ജനറല്‍ കണ്‍വീനര്‍, ടി.കെ.നാണു-ട്രഷറര്‍, മട്ടണി വിജയന്‍, കെ.ജി.മനോജ്‌. വി.പി.ദാസന്‍-രക്ഷാധികാരികള്‍ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ അരയാക്കണ്ടി സന്തോഷ്‌ അധ്യക്ഷത വഹിച്ചു.