മഹാത്മാക്കളെ നിങ്ങളനുസരിച്ചില്ലെങ്കില് നഷ്ടം നിങ്ങള്‍ക്ക് മാത്രമാണ്. അവര്‍ക്കെന്താ? ഒന്നുമില്ല. അവര്‍ക്ക് ഒന്നും നേടാനുമില്ല, നഷ്ടപ്പെടാനുമില്ല. നഷ്ടം നിങ്ങള്‍ക്കേയുള്ളൂ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രവൃത്തികളില്‍നിന്ന്, നിങ്ങള്‍ ആസ്വദിച്ചിരുന്ന സ്നേഹവും സൗന്ദര്യവും ശാന്തിയുമെല്ലാം നിങ്ങള്‍ക്ക് മേലില്‍ കിട്ടാതെയാകും. അവ നിങ്ങളുടെ ജീവിതത്തില്‍നിന്നുതന്നെ യാത്ര പറയുന്നതിന് തുല്യമല്ലേ അത്. കാലം കൈയില്‍നിന്ന് പോയാല്‍ തിരിച്ചുകിട്ടാത്തപോലെയാണ് ഗുരുവിന്റെ സാമീപ്യവും. അതുകൊണ്ട് നമുക്ക് ആവതുള്ളപ്പോള്‍ ഗുരു ഏല്‍പ്പിക്കുന്ന കര്‍മങ്ങള്‍ ഏതും ശ്രദ്ധാഭക്തി വിശ്വാസങ്ങളോടെ ചെയ്തുതീര്ക്കാന് നമുക്ക് കഴിയണം. അങ്ങനെയാണ് ഗുരുവിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരേണ്ടത്. അല്ലാതെ ഏല്‍പ്പിച്ച ജോലി ഇട്ടേച്ച് എപ്പോഴും ഗുരുവിന്റെ കൂടെ നടക്കുകയല്ല. ഗുരുവിനോട് തീര്‍ത്തും അനുസരണയുള്ളവന്‍ മാത്രമേ ആദ്ധ്യാത്മികപാതയിലെ വിഘ്നങ്ങള്‍ മറികടക്കാന്‍ കഴിയുകയുള്ളൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: