വാര്‍ത്ത അയഥാര്‍ത്ഥമെന്ന് പബ്ലിക് ലൈബ്രറി

Wednesday 19 June 2013 9:31 pm IST

കോട്ടയം: ഡി.സി. കിഴക്കേമുറിയുടെ ചിത്രം വെച്ചതില്‍ അസ്വഭാവികതയില്ലെന്നും ചിത്രം സംബന്ധിച്ച് യാതൊരു പ്രതിഷേധവും ആരില്‍നിന്നും ഉണ്ടായിട്ടില്ലെന്നും കോട്ടയം ലൈബ്രറി സെക്രട്ടറി പറഞ്ഞു. ലൈബ്രറിക്കും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുംവേണ്ടി പ്രവര്‍ത്തിച്ച എല്ലാവരുടെയും ചിത്രങ്ങള്‍ ലൈബ്രറിയിലുണ്ട്. ലൈബ്രറിയുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച ഡി.സി. കിഴക്കേമുറിയുടെ ചിത്രം വായനാദിനത്തില്‍ ലൈബ്രറിയില്‍ വയ്ക്കുന്നതിന് അദ്ദേഹത്തെ അംഗീകരിക്കുന്നതിന് തുല്യമാണ്. കോട്ടയം പബ്ലിക് ലൈബ്രറിയില്‍നിന്നും ഏറ്റവും കൂടുതല്‍ പുസ്തകമെടുത്ത് വായിക്കുന്നവര്‍ക്ക് ഡി.സി. സ്മാരക പുരസ്‌കാരം വര്‍ഷങ്ങളായി നല്‍കിവരുന്നതായി സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.