ബിഎംഎസ് മാര്‍ച്ചും ധര്‍ണ്ണയും ഇന്ന്

Wednesday 19 June 2013 9:37 pm IST

കോട്ടയം: ബിഎംഎസ് നേതൃത്വത്തിലുള്ള കോട്ടയം ജില്ലാ കര്‍ഷക തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ധര്‍ണ്ണ ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എം. നാരായണ കൈമള്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് റ്റി.കെ. തുളസീദാസന്‍ തുടങ്ങിയവര്‍ സംസാരിക്കും. ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിഖ ഉടന്‍ കൊടുത്ത് തീര്‍ക്കുക, കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി വര്‍ദ്ധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യ ക്ഷമമാക്കുക, ബോര്‍ഡില്‍ ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എം. നാരായണ കൈമള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.