നഗരത്തില്‍ അഞ്ചു കടകളില്‍ മോഷണം

Wednesday 19 June 2013 9:38 pm IST

കോട്ടയം: ഇന്നലെ പുലര്‍ച്ചെ നഗരത്തില്‍ അഞ്ചു കടയില്‍ മോഷണം. കോടിമത പള്ളിപ്പുറത്തു കാവിന് സമീപം എ.എം. മുഹമ്മദ് ഉസ്മാന്‍ ആന്റ് ബ്രദേഴ്‌സ്, ഡെന്‍സ് ഓട്ടോ മൊബൈല്‍സ്, പ്രേമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള തട്ടുകട, സമീപത്തെ വര്‍ക്ക്‌ഷോപ്പ്, ഫാന്‍സി സ്റ്റോര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എ.എം. മുഹമ്മദ് ഉസ്മാന്‍ ആന്റ് ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍നിന്നും ഒന്നേകാല്‍ ലക്ഷം രൂപയും തട്ടുകടയില്‍നിന്നും രണ്ടായിരം രൂപയും മോഷ്ടിച്ചു. ആകെ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ പണം മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. പ്ലൈവുഡ് കടയുടെ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.