ബാങ്ക്‌ പണിമുടക്ക്‌ പൂര്‍ണ്ണം

Saturday 6 August 2011 4:11 pm IST

കാഞ്ഞങ്ങാട്‌: യുണൈറ്റഡ്ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന ബാങ്ക്‌ പണിമുടക്ക്‌ കാഞ്ഞങ്ങാടും പരിസരത്തും പൂര്‍ണ്ണമായി. പണിമുടക്കിയ ജീവനക്കാര്‍ കാഞ്ഞങ്ങാട്‌ സ്റ്റേറ്റ്‌ ബേങ്കിന്‌ മുമ്പില്‍ പ്രകടനം നടത്തി. എന്‍.കുഞ്ഞികൃഷ്ണന്‍, കെ.വി.ഗംഗാധരന്‍, എം.വിജയന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പ്രകാശ്‌ ബാബു, എന്‍.അശോക്‌ കുമാര്‍, ബി.കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.