ചാന്ദ്പര: അധികാരം തട്ടിയെടുക്കാന്‍ വേണ്ടി സി.പി.എം മാവോയിസ്റ്റുകളുമായി ചേര്‍ന്ന് തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. പശ്ചിമമബംഗാളില് നടക്കാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
‘അധികാരത്തില്‍ തിരിച്ചു വരുന്നതിനായി മാവോയിസ്റ്റുകളുമായി ചേര്‍ന്ന് എന്നെ കൊലപ്പെടുത്തുന്നതിനായുള്ള ഗൂഢാലോചന നടത്തുന്നുണ്ട്. എന്നാല്‍ അത് നടക്കില്ല’-മമത പറഞ്ഞു. ജൂണ്‍ എട്ടിന് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനായി കംദുനി ഗ്രാമത്തില്‍ എത്തിയപ്പോള്‍ വധിക്കുന്നതിനായി മാവോയിസ്റ്റുകള്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നതായി മമത പറഞ്ഞു. തനിക്ക് അതില്‍ പേടിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: