മനുഷ്യന് ഇന്ന് ശാസ്ത്രത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. ധനം, പാണ്ഡിത്യം, നാനാവിധത്തിലുള്ള നിപുണതകള്‍ നേടാനായി പരിശ്രമിക്കുന്നു. ഇവയെല്ലാം വേണ്ടപോലെ ഉപയോഗിച്ചില്ലെങ്കില്‍ ഇവയെല്ലാം നേടിയതുകൊണ്ട് എന്തുപ്രയോജനം? ഇവയുടെ ഉപയോഗം അവ നേടിയെടുത്ത വ്യക്തികളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ആ വ്യക്തികള്‍ സജ്ജനങ്ങളാണെങ്കില്‍ ഈ കഴിവുകളെല്ലാം നല്ല രീതിയില്‍ ഉപയോഗിക്കും. ദുര്ജ്ജനങ്ങളാണെങ്കില് ഇവയെല്ലാം ദുരുപയോഗം ചെയ്യും.
രജോഗുണമുള്ള വ്യക്തികള്ക്കധീനമാണ് പണം, ജ്ഞാനം, ശാസ്ത്രീയ കഴിവുകള്‍ എങ്കില്‍ അവ തെറ്റായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കും. തമോഗുണമുള്ള വ്യക്തികള്ക്കധീനമെങ്കില് ആ വ്യക്തികള്‍ അവയെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കും. രജോഗുണികള്‍ ചിലപ്പോള്‍ ചില അവസരങ്ങളില്‍ സ്വയം നന്നായെന്ന് വരാം. പക്ഷേ, തമോഗുണികള്‍ അവരുടെ കഴിവുകളും ഊര്‍ജവും പാപകരവും സാമൂഹ്യദ്രോഹപരവുമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: