കോട്ടയം: അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പുതുപ്പള്ളി നിയോജമകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10.30ന് പുതുപ്പള്ളി കവലയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍,ജില്ലാ സെക്രട്ടറി അനൂപ് പയ്യപ്പാടി, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, സെക്രട്ടറി പി.എസ്.ഹരിപ്രസാദ്, എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: