ലക്നൗ : ഉത്തര്‍പ്രദേശില്‍ നിയന്ത്രണം വിട്ട ബസ് ട്രക്കിലിടിച്ച് 13 പേര് മരിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാസ്തി ജില്ലയിലെ ഹരയ്യയില് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. നിറയ യാത്രക്കാരുമായി പോകുകയായിരുന്ന ബസിന്റെ ടയര്‍ പൊട്ടുകയും ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
മരിച്ചവരെല്ലാം ബസില്‍ യാത്ര ചെയ്തിരുന്നവരാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: