സോളാര്‍ തട്ടിപ്പ്: നൗഷാദിന്റെ സാമ്പത്തിക ശ്രോതസ്സിനെപ്പറ്റി അന്വേഷണം വേണം

Saturday 22 June 2013 9:28 pm IST

ചങ്ങനാശേരി: ടീം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപമവിധേയനായ മുന്‍ നഗരസഭാ കൗണ്‍സിലര്‍ പി.എന്‍.നൗഷാദിന്റെ സാമ്പത്തിക ശ്രോതസ് സംബന്ധിച്ച് അന്വേഷണം വേണമെന്നുള്ള ആവശ്യം ശക്തമാകുന്നു. സെന്‍സര്‍ ബോര്‍ഡില്‍ നൗഷാദിന് എങ്ങിനെയാണ് അംഗത്വം ലഭിച്ചതെന്നും കോണ്‍ഗ്രസിലെ ഒരുവിഭാഗം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. നൗഷാദിന്റെ വഴിവിട്ട ബന്ധങ്ങളാണ് സാമ്പത്തിക ശ്രോതസ് ഉയരാന്‍ കാരണമെന്നും അതിനു വ്യക്തമായ തെളിവുകളുണ്ടെന്നും അവര്‍ വാദിക്കുന്നു. മഹിളാ അസോസിയേഷന്‍ നേതാവും സിപിഎം അംഗവുമായ കൃഷ്ണകുമാരിരാജശേഖരന്‍ 2000-2005ല്‍ ചങ്ങനാശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുമ്പോഴാണ് നൗഷാദിന് പേരുന്ന നമ്പര്‍2 ബസ് സ്റ്റാന്‍ഡില്‍ കടമുറികള്‍ വഴിവിട്ടു നല്‍കിയതെന്ന് ഡിസിസി അംഗവും മുന്‍നഗരസഭാ പ്രതിപക്ഷനേതാവുമായ സെബാസ്റ്റ്യന്‍ മണമേല്‍ പറഞ്ഞു. പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡിലെ കടമുറകള്‍ വാടകയ്ക്കു നല്‍കിയവര്‍ അഴിമതി നടത്തുന്നുണ്ടെന്നു കാണിച്ച് ബിജെപി മണ്ഡലം കമ്മറ്റി സംസ്ഥാന വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തിരുന്നു. എന്നാല്‍ മുന്‍ കൗണ്‍സിലര്‍ നൗഷാദിന്റെയും ഭാര്യയും ഇപ്പോഴത്തെ കൗണ്‍സിലറുമായ നജിയ നൗഷാദിന്റെയും പേരില്‍ കടമുറികള്‍ നല്‍കിയിട്ടുള്ളതായും രേഖകളിലുണ്ട്. കടമുറികള്‍ ദിവസവാടകയ്ക്ക് (ആയിരം രുപ മുതല്‍) മറ്റൊരാള്‍ക്ക് മറിച്ചു നല്‍കിയതറിഞ്ഞ് ബിജെപി നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണവും നടത്തിയില്ലെന്നും പരാതിയുണ്ട്. ബസ് സ്റ്റാന്‍ഡിലെ പല കടമുറികളും ഇത്തരത്തില്‍ കൂടുതല്‍ വാടകയ്ക്ക് മറിച്ചു നല്‍കിയിരിക്കുന്നതായും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.