കാഞ്ഞിരപ്പള്ളി: നിറയെ യാത്രക്കാരുമായി കമ്പംമേട്ടില്‍ നിന്നും ചങ്ങനാശേരിയിലേക്ക് വന്ന സ്വകാര്യ ബസ്സില്‍ തീയും പുകയും. ഡ്രൈവറുടെ അവസരോചിതമായ പ്രവര്‍ത്തനം വലിയൊരു അപകടം ഒഴിവാക്കി. കഴിഞ്ഞദിവസം വൈകുന്നേരം നാലരയോടെ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനു മുമ്പിലായിരുന്നു സംഭവം.
ബാറ്ററിയില്‍ നിന്നുള്ള വയറില്‍ ഷാര്ട്ട്സര്ക്യൂട്ട് ഉണ്ടായതാണ് തീ ഉയരുവാന് കാരണമായത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബസില്‍ നിന്നും തീ ഉയര്‍ന്നതിനെത്തുടര്‍ന്ന് ജനം പരിഭ്രാന്തിയിലായി. ഉടനെ ബസ് നിര്‍ത്തിയതോടെ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ വെന്റിലേറ്ററിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: