ലാപാസ്: ബൊളീവിയയില്‍ മദ്യവുമായി പോയ ടാങ്കര്‍ ലോറി അഞ്ചു കാറുകളില്‍ ഇടിച്ച ശേഷം തീപിടിച്ചതില്‍ പത്തു പേര് വെന്തുമരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.
ബൊളീവിയ പെറു അതിര്‍ത്തിയിലെ ഹൈവേയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് ചോര്‍ന്ന മദ്യത്തിന് തീപിടിക്കുകയും അത് മറ്റ് വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ട്രക്ക് ഡ്രൈവര്‍ കാണാതെ വന്നതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: