മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പിണറായി വിജയന്‍

Monday 24 June 2013 12:14 pm IST

തിരുവനന്തപുരം: സോളാര്‍ പ്ലാന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വച്ച് ജൂഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണം പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടി രാജി വച്ചു പുറത്തുപോകും വരെ പ്രതിപക്ഷം പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയരായവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തായാല്‍ മാത്രം പോര അവരെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളാര്‍ തട്ടിപ്പു കേസിലെ പ്രതികള്‍ നല്‍കിയത് വണ്ടിച്ചെക്കാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി നിയമനടപടി സ്വീകരിച്ചില്ല. തന്റെ പേര് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ജാഗ്രത പാലിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും പിണറായി ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.