തൃശൂര്‍: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ബന്ധുവിനും സ്റ്റാഫിനും പങ്കുണ്ടെന്ന് പരാതി നല്കിയ ബാംഗ്ലൂരിലെ പ്രമുഖ മലയാളി വ്യവസായി എം.കെ.കുരുവിളയെ പേരാമംഗലം പൊലീസ് അറസ്റ്റു ചെയ്തു.
പണം തട്ടിയെടുത്തുവെന്ന് ആമ്പല്ലൂര്‍ സ്വദേശി സുനില്‍, മുണ്ടാര്‍ സ്വദേശി ബിജേഷ് എന്നിവര്‍ നല്കിയ പരാതിയിന്മേലാണ് അറസ്റ്റ്. വിദേശനാണ്യവിനിമയ കമ്പനിയുടെ പേരില്‍ ഇരുവരില്‍ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കുരുവിളയ്ക്കെതിരായ പരാതി.
ഇന്നലെ വൈകിട്ടോടെയാണ് കുരുവിളയെ കോറമംഗലയില്‍ നിന്ന് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: