എയര്‍ ടെല്‍ 4 ജി നിരക്ക്‌ കുറയ്ക്കുന്നു

Monday 24 June 2013 7:15 pm IST

കൊല്‍ക്കത്ത :പൊതുജനങ്ങള്‍ക്കിടയില്‍ നാലാം തലമുറ വയര്‍ലെസ്സ്‌ ഉപയോഗം വര്‍ദ്ധിപ്പിക്കാനും ഭാവിയില്‍ എതിരാളികള്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തികൊണ്ടും എയര്‍ടെല്‍ 4 ജി നിരക്കുകള്‍ 31 ശതമാനം കുറച്ചു. നിലവിലെ 3 ജി നിരക്കില്‍ 4 ജി നല്‍കുന്നത്‌ 3 ജി ഉപയോഗിക്കുന്ന ഉപ്ഭോക്തകളെ ആകര്‍ഷിക്കുക വഴി ഇന്ത്യയില്‍ ആദ്യ 4 ജി സേവനദാതാവായ എയര്‍ടെല്‍ വിപണിയിലെ തങ്ങളുടെ അപ്രമാദിത്യം ഉറപ്പിച്ചു 4 ജി വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്‌ ലക്ഷ്യം. 4 ജി വേഗത 3 ജി നീരക്കില്‍ ലഭ്യമാകി ഭാവിയിലെ എതിരാളികളുമായി മത്സരത്തിനു തങ്ങള്‍ ഒരുങ്ങികഴിഞ്ഞുവെന്ന്‌ ഒരു വര്‍ഷത്തിനുള്ളില്‍ 4 ജി സേവനം നല്‍കാന്‍ തയ്യാറെടുക്കുന്ന റിലയന്‍സിനെ പേരെടുത്തു സൂചിപ്പികാതെ ഇതിനെ കുറിച്ച്‌ സുനില മിത്തലില്‍ പ്രതികരിച്ചത്‌ . നിലവില്‍ 4 ജി സേവനം കൊല്‍ക്കത്ത ,പൂനെ,ബംഗളൂരു ,ചണ്ഡീഗഡ്‌ എന്നീ നഗരങ്ങളില്‍ ആണ്‌ ഈ പ്ലാന്‍ ലഭിക്കുക .പുതുക്കിയ നിരക്കുകള്‍ പ്രകാരം 2 ജിബി ,3 ജിബി ,4 ജിബി ഡാറ്റ 4 ജിയില്‍ ലഭിക്കുവാന്‍ യഥാക്രമം 450 ,650,750 രൂപ പ്രതിമാസം നല്‍കണം.എന്നാല്‍ ഈ ഉപഭോക്താക്കള്‍ക്ക്‌ ഭാരതിയുടെ 4 ജി എന്റര്‍റ്റെയിന്മെന്റ്‌ ലൈബ്രറി സേവനം ലഭിക്കുകയില്ല.അതിനായി 999 രൂപക്ക്‌ മുകളിലുള്ള ഡാറ്റ പ്ലാനുകളിലേക്ക്‌ മാറേണ്ടതുണ്ട്‌ .ഈ സേവനം വഴി ഉപഭോക്താവിന്‌ എയര്‍ടെല്‍ ഡിജിറ്റല്‍ ലൈബ്രറിയിലുള്ള ആയിരക്കണക്കിന്‌ സിനിമകളും ,നൂറുകണക്കിന്‌ ഗയിമുകളും ലഭിക്കുന്നതായിരിക്കും .
കൂടുതല്‍ ഡാറ്റ ഉപയോഗം ഉള്ളവര്‍ക്കായി 4 5 ജിബി 80 ജിബി പ്ലാനുകള്‍ യഥാക്രമം 2 9 9 9, 4 7 9 9 രൂപക്ക്‌ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.