ജന്മഭൂമി അമൃതം- മലയാളം പദ്ധതി കോഴിക്കോട്ട്‌ തുടങ്ങി

Monday 24 June 2013 9:07 pm IST

കോഴിക്കോട്‌: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയബോധവും സംസ്ക്കാരവും വളര്‍ത്തുവാനും ലക്ഷ്യമിട്ട്‌ ജന്മഭൂമി നടപ്പാക്കുന്ന അമൃതം മലയാളം പദ്ധതിക്ക്‌ കോഴിക്കോട്‌ ജില്ലയില്‍ തുടക്കമായി. കോഴിക്കോടിന്റെ ചരിത്രവുമായി ഇഴചേര്‍ന്ന്‌ നില്‍ക്കുന്ന സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂള്‍, ചാലപ്പുറം ഗവ. ഗണപത്‌ ബോയ്സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലാണ്‌ ഇന്നലെ മുതല്‍ പദ്ധതി ആരംഭിച്ചത്‌.
തളി സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂളിലെ ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി കോഴിക്കോട്‌ യൂണിറ്റ്‌ അസിസ്റ്റന്റ്‌ മാനേജര്‍ വി. അനില്‍കുമാര്‍, എട്ട്‌ ഡി ക്ലാസ്‌ ലീഡര്‍ ഇ. വിഷ്ണുവിന്‌ പത്രം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി. ഗോവിന്ദന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ്‌ കെ. പ്രമീള, സ്റ്റാഫ്‌ സെക്രട്ടറി കെ. ജയദേവന്‍, ക്ലാസ്‌ ലീഡര്‍ ഇ. വിഷ്ണു, ജന്മഭൂമി റിപ്പോര്‍ട്ടര്‍ പി. ഷിമിത്ത്‌, ഫീല്‍ഡ്‌ ഓര്‍ഗനൈസര്‍ പി. രാജേഷ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചാലപ്പുറം ഗവ. ഗണപത്‌ ബോയ്സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ പത്രം സ്പോണ്‍സര്‍ ചെയ്യുന്ന പി.ആര്‍. ഗുരുസ്വാമി അഞ്ച്‌ ഡി ക്ലാസ്‌ ലീഡര്‍ കെ.പി. അര്‍ജുന്‌ പത്രം നല്‍കി അമൃതം മലയാളം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി എച്ച്‌.എം പി.എന്‍. കനകകുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി കോഴിക്കോട്‌ യൂണിറ്റ്‌ അസിസ്റ്റന്റ്‌ മാനേജര്‍ വി. അനില്‍കുമാര്‍ പദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി സി. ശശികുമാര്‍, അധ്യാപകരായ സാരംഗ്‌ നാരായണന്‍, കെ. രമാദേവി, ജന്മഭൂമി റിപ്പോര്‍ട്ടര്‍ പി. ഷിമിത്ത്‌, ഫീല്‍ഡ്‌ ഓര്‍ഗനൈസര്‍ പി. രാജേഷ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.