രാമന്റെ ശാസ്ത്രം

Monday 24 June 2013 9:45 pm IST

ധനുര്‍വേദത്തില്‍ ശസ്ത്രങ്ങളും അസ്ത്രങ്ങളുമാണ്‌ മുഖ്യമായും പ്രതിപാദിച്ചിട്ടുള്ളത്‌. ശാസ്ത്രാസ്ത്രങ്ങള്‍ അഹിംസയ്ക്ക്‌ വേണ്ടിയിട്ടുള്ളതല്ലല്ലോ. ധര്‍മ സംരക്ഷണത്തിന്‌ വേണ്ടിയുള്ളതാണ്‌. ധര്‍മ സംരക്ഷണത്തിനുവേണ്ടി കൊണ്ടുനടക്കുന്ന ശസ്ത്രം ഒരുകാലത്തും ഉപേക്ഷിക്കില്ല എന്നുപറയുന്ന രാമനെ നമ്മള്‍ പൂജിക്കുകയാണ്‌. സീതയെ വേണമെങ്കില്‍ ഉപേക്ഷിക്കാം, ലക്ഷ്മണനെയും ഉപേക്ഷിക്കാം. പക്ഷേ ധര്‍മസംരക്ഷണത്തിനുള്ള ആയുധം ഉപേക്ഷിക്കില്ല എന്ന്‌ വ്യക്തമായി പറഞ്ഞ രാമന്‍ പൂജിക്കപ്പെടുക തന്നെയാണ്‌ വൈദിക സമ്പ്രദായത്തില്‍. അതുകൊണ്ട്‌ അഹിംസ എന്നുള്ള പദത്തെ ഒരിക്കലും തെറ്റായിട്ട്‌ വ്യാഖ്യാനിക്കരുത്‌.
- സ്വാമി ചിദാനന്ദപുരി സമ്പാദനം : അരുണ്‍ പ്രഭാകരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.