സ്വാമി ആതുരദാസ് അവാര്‍ഡ് അഡ്വ.എം.പി.ഗോവിന്ദന്‍ നായര്‍ക്ക് സമ്മാനിച്ചു

Monday 24 June 2013 9:54 pm IST

കോട്ടയം: കേരളാ ഹോമിയോ ശാസ്ത്രവേദിയുടെ 17-ാമത് വാര്‍ഷികത്തോടും സ്വാമി ആതുരദാസിന്റെ ജന്മശതാബ്ദിയോടും രണ്ടാമത് സമാധിയോടും അനുബന്ധിച്ചുള്ള 2013ലെ സ്വാമി ആതുരദാസ് അവാര്‍ഡ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ആരോഗ്യമന്ത്രിയുമായ അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍ക്ക രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ സമ്മാനിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയിലേക്ക് കേരളത്തിന്റെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഹോമിയോ ശാസ്ത്രവേദി ജനറല്‍ സെക്രട്ടറി ഡോ.എസ്.മണിലാലിനെയും വടക്കന്‍ മേഖലാ സെക്രട്ടറി ഡോ.കെ.സി.പ്രശോഭ് കുമാറിനെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊന്നാട അണിയിച്ചും കേന്ദ്രതൊഴില്‍വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പ്രശംസാപ്രത്രം നല്കിയും ആദരിച്ചു. കുറിച്ചി സ്വാമി ആതുരദാസ് നഗറില്‍ നടന്ന യോഗത്തില്‍ കേരള ഹോമിയോ ശാസ്ത്രവേദിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.ടി.എന്‍.പരമേശ്വരക്കുറുപ്പ്, കോട്ടയം(പ്രസിഡന്റ്), ഡോ.എസ്.സരിത്കുമാര്‍ കോട്ടയം, ഡോ.ആര്‍.ശരത്ചന്ദ്രന്‍ തിരുവനന്തപുരം, ഡോ.ഡി.ബിജുകുമാര്‍ കായംകുളം, ഡോ.സ്റ്റാലിന്‍ കുര്യന്‍ തൃശൂര്‍(വൈസ് പ്രസിഡന്റുമാര്‍), ഡോ.എസ്.മണിലാല്‍ തിരുവനന്തപുരം(ജനറല്‍ സെക്രട്ടറി), ഡോ.എസ്.സഞ്ജീവ് തിരുവനന്തപുരം, ഡോ.ബിനോയ് എസ്.വല്ലഭശേരി കോട്ടയം, ഡോ.കെ.സി.പ്രശോഭ്കുമാര്‍ കോഴിക്കോട്, ഡോ.എന്‍.കെ.മനോഹരന്‍ ഇടുക്കി (മേഖലാ സെക്രട്ടറിമാര്‍), ഡോ.മുരളീധരന്‍ നായര്‍ പൊന്‍കുന്നം (ട്രഷറര്‍), ഡോ.റഹീസ് കെ.കോക്കല്ലൂര്‍ കോഴിക്കോട്(പിആര്‍ഒ), ഡോ.എസ്.ജി.ബിജു ചങ്ങനാശേരി(ഹോമിയോശാസ്ത്രം ചീഫ് എഡിറ്റര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.